Times Kerala

വൈറലായി ധോണിയുടെ പുതിയ ലുക്ക്; ഞെട്ടി ആരാധകർ

 
വൈറലായി ധോണിയുടെ പുതിയ ലുക്ക്; ഞെട്ടി ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റനും ഐപിഎല്ലിലെ സൂപ്പർ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ തലവനുമായ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞിടെ മുംബൈയിൽ ചാരിറ്റി മൽസരം കളിച്ച ധോണിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്‌ച സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്‌റ്റ് ആലിം ഹക്കിം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ധോണിയുടെ പുതിയ ചിത്രം ആരാധകരുടെ മനം കവർന്നിരിക്കുന്നത്.മനോഹരമായ താടിയും ‘ഫങ്കി’ ഹെയർ സ്‌റ്റൈലുമായി എത്തിയ ധോണി പുതിയൊരു ട്രെൻഡിന് തന്നെ തുടക്കമിട്ടു. ആലിം ഹക്കീമിന്റെ പോസ്‌റ്റിന് താഴെ ഇരച്ചെത്തിയ ആരാധകരുടെ കൂട്ടത്തിനിടെ ബോളിവുഡിലെ സൂപ്പർ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Aalim Hakim (@aalimhakim)

Related Topics

Share this story