Times Kerala

ഗര്‍ഭപാത്രം രണ്ടെണ്ണം, ജനനേന്ദ്രിയവും രണ്ട്.! എവ്ലീന്‍ അമ്മയായത് ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച്

 
ഗര്‍ഭപാത്രം രണ്ടെണ്ണം, ജനനേന്ദ്രിയവും രണ്ട്.! എവ്ലീന്‍ അമ്മയായത് ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച്

സിഡ്‌നി: രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമുള്ള യുവതി അമ്മയായി. ആസ്ട്രേലിയന്‍ സ്വദേശിയും എവ്ലീൻ എന്ന 31 കാരിയാണ് ശാസ്ത്ര ലോകത്തെ പോലും ഞെട്ടിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ് ലീനെയെ ബാധിച്ചത്. എവ്ലീന്‍ പ്രായപൂര്‍ത്തിയായപ്പോള്‍ തന്നെ തന്റെ വൈകല്യം മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. മുതിര്‍ന്നപ്പോള്‍ ലൈംഗിക തൊഴിലാളിയായി മാറിയ എവ്ലീനെ തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തിയത്. എവ്ലീന്റെ ശാരീരികമായ പ്രത്യേകതകള്‍ മനസിലാക്കിയ അയാള്‍ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകുകയും ന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറാകുകയായിരുന്നു. എന്നാൽ എവ്ലീന്റെ ജീവിതത്തെ ബാധിക്കില്ലെങ്കിലും ഗര്‍ഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന നിഗനത്തിലായിരുന്നു ഡോക്ടർമാർ. തുടര്‍ന്ന് അതിനുള്ള ചികിത്സകൾ ആരംഭിച്ചു, ചികിത്സ പൂര്‍ത്തിയായപ്പോള്‍ കൃത്രിമ മാര്‍ഗത്തിലൂടെ ഗര്‍ഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടര്‍മാർ യുവതിക്ക് നൽകിയ നിര്‍ദ്ദേശം. എന്നാല്‍ എവ്ലീനും പങ്കാളിക്കും ആ നിർദ്ദേശത്തോട് താത്പര്യമില്ലായിരുന്നു. ഒടുവില്‍ ഇരുവരുടെയും ആഗ്രഹംപോലെ സ്വാഭാവികമായ ലൈംഗിക ബന്ധത്തിലൂടെ തന്നെ എവ്ലീന്‍ ഗര്‍ഭിണിയായി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അതുപോലെ പാലിച്ചു. എന്നാൽ രണ്ട് യോനിയുള്ളതിനാല്‍ മറുപിളളയും മറ്റും പുറത്തുവരുന്നത് പ്രയാസകരമാണെന്ന് വ്യക്തമായതാേടെ സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Related Topics

Share this story