Times Kerala

ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനായുള്ള സീഡായി

 
ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനായുള്ള സീഡായി

ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിനായുള്ള സീഡായി. പുരുഷന്‍മാരില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് ഒന്നാം സീഡ്. സ്വിസ് താരം റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്.സ്‌പെയിനിന്റെ റാഫേല്‍ നദാലാണ് മൂന്നാം സീഡ്.ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സന്‍ നാലാം സീഡും ഓസ്ട്രിയയുടെ ഡൊമിനിക് തീം അഞ്ചാം സീഡുമാണ്.

വനിതകളില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയാണ് ഒന്നാം സീഡ്.ജപ്പാന്റെ നോമി ഒസാക്കയാണ് രണ്ടാം സീഡ്.ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ മൂന്നാം സീഡും ഡച്ച്‌ താരം കിക്കി ബെര്‍ട്ടന്‍സ് നാലാം സീഡുമാണ്.നിലവിലെ ചാമ്ബ്യയായ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബറാണ് അഞ്ചാം സീഡ്.സെറീന വില്യംസ് 11ാം സീഡായാണ് ഇത്തവണ മത്സരിക്കുന്നത്. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് ജൂലൈ 14നാണ് അവസാനിക്കുന്നത്.

Related Topics

Share this story