Times Kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവം; പരീക്ഷയില്‍ തോറ്റതിലെ മനോവിഷമമെന്ന് നിഗമനം

 
കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവം; പരീക്ഷയില്‍ തോറ്റതിലെ മനോവിഷമമെന്ന് നിഗമനം

കൊല്ലം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കലില്‍ കുമ്മിള്‍തച്ചോണം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വര്‍ഷ(17)യെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിലെ പരാജയമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം വന്നത് മുതൽ കുട്ടി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. കുട്ടിയുടെ സഹോദരനും അച്ഛനും ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അമ്മ റേഷന്‍ കടയില്‍ പോയി തിരികെ വന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

Related Topics

Share this story