chem

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം: 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ – കൊല്ലം, വീണാജോർജ്ജ് – പത്തനംതിട്ട, സജി ചെറിയാൻ – ആലപ്പുഴ, വി.എൻ വാസവൻ – കോട്ടയം, റോഷി അഗസ്റ്റിൻ – ഇടുക്കി, പി. രാജീവ് – എറണാകുളം, കെ. രാജൻ – തൃശ്ശൂർ, കെ. കൃഷ്ണൻകുട്ടി – പാലക്കാട്, വി. അബ്ദുറഹിമാൻ – മലപ്പുറം, എ.കെ ശശീന്ദ്രൻ – കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് – വയനാട്, എം.വി ഗോവിന്ദൻ മാസ്റ്റർ – കണ്ണൂർ, അഹമ്മദ് ദേവർകോവിൽ – കാസർഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.