Times Kerala

തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി

 
തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: ഉദുമയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശിയെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി അന്‍വറിനെ കുടക് ജില്ലയിലെ മടിക്കേരിയില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പത്തുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Related Topics

Share this story