Times Kerala

നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

 
നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസിന്റെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി നടപടി. കേസിലെ പത്താം പ്രതിയാണ് വിഷ്ണു. ഇന്ന് ഹാജരാകാനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിഷ്ണുവിനോട് കഴിഞ്ഞ ബുധനാഴ്ച വിചാരണയ്ക്കായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എത്താത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ നിലവില്‍ വിചാരണ തുടരുകയാണ്, വിചാരണ ഓഗസ്റ്റില്‍ തീരേണ്ടതാണ്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം വിചാരണ നീണ്ടുപോവുകയായിരുന്നു.

Related Topics

Share this story