Times Kerala

ഒപ്പോ ഇന്ത്യ, റെനോ6 സീരീസിനായി ജിയോയുമായി ചേർന്ന് 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തി

 
ഒപ്പോ ഇന്ത്യ, റെനോ6 സീരീസിനായി ജിയോയുമായി ചേർന്ന് 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തി

മുൻനിര ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഒപ്പോ ഇന്ത്യ, അവരുടെ ഏറ്റവും പുതിയ ഫോണായ റെനോ6 സീരീസിനായി 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് ട്രയൽ നടത്തി. ജിയോ ഒരുക്കി നൽകിയ 5ജി എസ്എ നെറ്റ്‌വർക്കിലാണ് ട്രയൽ നടത്തിയത്. ഒപ്പോയുടെ പ്രീമിയം ഡിവൈസ് സെഗ്‍മെന്‍റിലെ ഏറ്റവും പുതിയ ഡിവൈസായ ഒപ്പോ റെനോ 6 സീരീസിന്‍റെ ട്രയലിൽ നിന്ന് ലഭിച്ചത് മതിപ്പുളവാക്കുന്ന ഫലങ്ങളാണ്.

റെനോ6 സീരീസിലുള്ള രണ്ട് ഡിവൈസുകളും യഥാർത്ഥ 5ജി ഡിവൈസുകളാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള മതിപ്പുളവാക്കുന്ന ഫലങ്ങളാണ് ട്രയലിൽ നിന്ന് ലഭിച്ചത്. ഉയർന്ന ഗുണമേന്മയുള്ള 5ജി അനുഭവം യാഥാർത്ഥ്യത്തിന് അടുത്തെത്തി നിൽക്കുന്നു. റെനോ6 പ്രോയിൽ 11 5ജി ബാൻഡ്സ്, റെനോ6-ൽ 13 5ജി ബാൻഡ്സ് എന്നിങ്ങനെയാണ് പിന്തുണ. ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും 5ജി ലഭ്യമാകുമ്പോൾ, അത് അനുഭവിക്കാൻ ഉപയോക്താക്കൾക്ക് 5ജി ഡിവൈസ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിലേക്ക് ഇത് വഴിവയ്ക്കും.

“5ജിയിലെ വഴികാട്ടികൾ എന്ന നിലയ്ക്ക്, ഒപ്പോ ഇന്ത്യ, 5ജി വികസനത്തിന്‍റെ ആക്കം കൂട്ടുന്നതിനും അത് എല്ലാവർക്കും ലഭ്യമാക്കുന്നതിനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റെനോ6 സീരീസിനായി ജിയോയുമായി ചേർന്ന് നടത്തിയ 5ജി സ്റ്റാൻഡ്എലോൺ ട്രയൽ, 5ജി രംഗത്ത് ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആഴത്തിലുള്ള ഗവേഷണങ്ങളുടെ ഭാഗമാണ്. ഇത് ഭാവിയിൽ ഉപയോക്താക്കൾക്ക് മികച്ച അനുഭവം ഒരുക്കി നൽകും. ജിയോയുടെ 5ജി എസ്എ നെറ്റ്‌വർക്കിൽ റെനോ6 സീരീസ് ഫോണുകൾ വിജയകരമായി വാലിഡേറ്റ് ചെയ്യാനായി എന്നത്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്” – ഒപ്പോ ഇന്ത്യ, ആർ ആൻഡ് ഡി ഹെഡ്ഡും വിപിയുമായ തസ്‌ലീം ആരിഫ് പറഞ്ഞു.

ഭാവിയിലെ 5ജി നെറ്റ്‌വർക്കുകളുടെ മെയിൻസ്ട്രീം ആർക്കിടെക്ച്ചറുകളിൽ ഒന്നാണ് എസ്എ ആർക്കിടെക്ച്ചർ. ഇന്ത്യയിലെ 5ജി ഇന്നൊവേഷൻ ലാബിലൂടെ ഒപ്പോ സജീവമായി 5ജി എസ് നെറ്റ്‌വർക്ക് ട്രയലുകളുടെ അടിസ്ഥാനമിട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലെ മിക്ക 5ജി ടെസ്റ്റുകളും നോൺ-സ്റ്റാൻഡ്എലോൺ മോഡലുകളാണ് ഉപയോഗിക്കുന്നത്, പക്ഷെ ഒപ്പോ സ്റ്റാൻഡ്എലോൺ പ്ലാറ്റ്‌ഫോമുകളിലാണ് പരിഹാരങ്ങൾ വികസിപ്പിച്ചത്, അതിനർത്ഥം തനതായ 5ജി സെറ്റ്അപ്പിൽ ഡിവൈസുകൾ ടെസ്റ്റ് ചെയ്യാനാകുമെന്നാണ്. ഇന്ത്യയിൽ 5ജി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ പ്രതിബദ്ധത വെച്ചുപുലർത്തുന്ന ജിയോയാണ്, ഈ ഡിവൈസുകൾ ടെസ്റ്റ് ചെയ്യാനുള്ള 5ജി സ്റ്റാൻഡ്എലോൺ നെറ്റ്‌വർക്ക് പരിതസ്ഥിതി ഒരുക്കി നൽകിയത്. ഈ ഉദ്യമങ്ങളിലൂടെ, ഒപ്പോ ലക്ഷ്യമിടുന്നത് 5ജി ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും യഥാർത്ഥ 5ജി അനുഭവം ഉറപ്പാക്കുകയാണ്.

5ജി സാങ്കേതികവിദ്യയുടെ വികസനവുമായി ബന്ധപ്പെട്ട് വർദ്ധിത ശ്രദ്ധ ഇന്ത്യയിൽ ഉണ്ടാകുന്നൊരു കാലത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡിവൈസ് ഇക്കോ സിസ്റ്റം ഫ്യൂച്ചർ റെഡിയാക്കുന്നതിന് ഇത് നിർണ്ണായകമായ പങ്ക് വഹിക്കും.

നിരന്തരമായ ആർ ആൻഡ് ഡി നിക്ഷേപത്തിലൂടെ ഇന്ത്യയിലെ 5ജി വികസനത്തിൽ നിർണ്ണായകമായൊരു പങ്കാണ് ഒപ്പോ വഹിക്കുന്നത്. 5ജി സാങ്കേതികവിദ്യ കൂടുതൽ ആധുനികമാക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ബ്രാൻഡ് സപ്ലൈ ചെയിൻ പാർട്ണർമാരുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിലെ 5ജി സാങ്കേതികവിദ്യ കൂടുതൽ ജനാധിപത്യവത്ക്കരിക്കുന്നതിനും എല്ലാവർക്കും ലഭ്യമാക്കുന്നതിനും 2021-ൽ വിവിധ പ്രൈസ് റേഞ്ചുകളിൽ ഒപ്പോ 6 5ജി ഡിവൈസുകൾ പുറത്തിറക്കി. അതിവേഗത്തിൽ വളരുന്ന ഇന്ത്യൻ വിപണിയിൽ ഭാവിയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്താനും കൂടുതൽ ടെക്നോളജിക്കൽ ഇന്നൊവേഷൻ നടത്താനും കൂടുതൽ മെച്ചപ്പെട്ട ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്കായി കൊണ്ടുവരാനും ഒപ്പോ സജ്ജമാണ്.

പ്രമുഖ ജർമ്മൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായ ഐപ്ലൈറ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2021-ൽ ഏറ്റവും അധികം 5ജി പേറ്റന്‍റ് പ്രഖ്യാപിച്ചിട്ടുള്ള ആദ്യ 10 കമ്പനികളിൽ ഒന്നാണ് ഒപ്പോ. 20 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 3900 ഗ്ലോബൽ പേറ്റന്‍റ് ഫാമിലി അപേക്ഷകൾ 5ജിക്കായി ഒപ്പോ നൽകിയിട്ടുണ്ട്, ഇതിൽ 1600 പേറ്റന്‍റ് ഫാമിലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 3ജിപിപിക്ക് 3000 സ്റ്റാൻഡേർഡ് റിലേറ്റഡ് പ്രൊപ്പോസലുകളാണ് ഒപ്പോ നൽകിയിട്ടുള്ളത്.

ഇന്ത്യയിലെ 5ജി വികസനത്തിൽ അതീവശ്രദ്ധയാണ് ഒപ്പോ വെച്ചുപുലർത്തുന്നത്. രാജ്യത്ത് ആദ്യത്തെ 5ജി വാട്ട്സ്ആപ്പ് വീഡിയോ കോൾ ഒപ്പോയാണ് ചെയ്തത്. 2020-ൽ ഒപ്പോ അവരുടെ ഹൈദരാബാദ് ആർ ആൻഡ് ഡി സെന്‍ററിൽ 5ജി ഇന്നൊവേഷൻ ലാബ് സ്ഥാപിച്ചു, 5ജി കണക്റ്റഡ് ഇക്കോസിസ്റ്റത്തിനായി കോർ പ്രോഡക്റ്റ് ടെക്നോളജികൾ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലാബ് സജ്ജമാക്കിയത്. https://www.oppo.com/en/newsroom/stories/oppo-is-innovating-in-india/

Related Topics

Share this story