Times Kerala

ഉപേക്ഷിച്ചത് കസേരയില്‍ ഇരുത്തി ; വിശന്നുവലഞ്ഞിട്ടും കസേര ഉപേക്ഷിക്കാതെ നായയുടെ ഉടമയ്ക്കായുള്ള കാത്തിരിപ്പ്

 
ഉപേക്ഷിച്ചത് കസേരയില്‍ ഇരുത്തി ; വിശന്നുവലഞ്ഞിട്ടും കസേര ഉപേക്ഷിക്കാതെ നായയുടെ ഉടമയ്ക്കായുള്ള കാത്തിരിപ്പ്

കസേരയോടെയാണ് അവര്‍ നായയെ ഉപേക്ഷിച്ചത്. വിശന്നു തളര്‍ന്നിട്ടും ഈ നായ കസേര ഉപേക്ഷിച്ച് പോകാന്‍ ശ്രമിക്കാത്തത് ഉപേക്ഷിച്ചവര്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷ കൊണ്ടാകാം. ഷാരോണ്‍ നോര്‍ട്ടന്‍ എന്ന മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏവരുടേയും ഹൃദയത്തില്‍ തൊടും.

മിസ്സിസിപ്പിയിലെ ബ്രൂക്ക് ലൈനിലെ റോഡിന് അരികില്‍ ആണ് ഷാരോണ്‍ നായക്കുട്ടിയെ കണ്ടെത്തിയത്. ആരുടേയോ ഫോണ്‍ സന്ദേശം ലഭിച്ച് എത്തിയപ്പോഴാണ് നായക്കുട്ടിയെ കണ്ടെത്തിയത്. നായയ്‌ക്കൊപ്പം കസേരയും ഒരു എല്‍സിഡി ടിവിയും ഒരു ട്രക്കില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് കണ്ടെന്ന വിവരം വിളിച്ചയാള്‍ പറഞ്ഞു.

ഭക്ഷണം ലഭിക്കാതെ തീരെ അവശയിലായിരുന്നു നായ. ബ്രൂക്ക് ഹാവന്‍ അനിമല്‍ റെസ്‌ക്യൂ ലീഗിന്റെ സംരക്ഷണത്തിലാണ് നായ്ക്കുട്ടി. ഏറ്റെടുക്കാന്‍ ആരെങ്കിലും വന്നാല്‍ നായ്ക്കുട്ടിയെ കൈമാറും.

Related Topics

Share this story