Times Kerala

ദുൽഖർ- റോഷൻ ആൻഡ്രൂസ് ടീമിന്റെ സല്യൂട്ട്; പുതിയ പോസ്റ്റർ പുറത്ത്

 
ദുൽഖർ- റോഷൻ ആൻഡ്രൂസ് ടീമിന്റെ സല്യൂട്ട്; പുതിയ പോസ്റ്റർ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ദുൽഖർ, റോഷൻ ആൻഡ്രൂസ് ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സല്യൂട്ടിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം സംവിധായകന്‍ റോഷന്‍ ആന്‍ഡ്ര്യൂസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. സല്യൂട്ടിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കുമെല്ലാം വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

Related Topics

Share this story