Times Kerala

ക്രൂരമായി തല്ലിച്ചതച്ചു, മരത്തിൽ കെട്ടിയിട്ട ശേഷം തൊണ്ട മുറിച്ചു; അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ (വീഡിയോ)

 
ക്രൂരമായി തല്ലിച്ചതച്ചു, മരത്തിൽ കെട്ടിയിട്ട ശേഷം തൊണ്ട മുറിച്ചു; അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ ക്രൂരമായി കൊലപ്പെടുത്തി താലിബാൻ (വീഡിയോ)

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാൻ കൊലപ്പെടുത്തി. ഹാസ്യനടൻ ആയ നസർ മുഹമ്മദിനെയാണ് താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ക്രൂര മർദ്ദനത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ജൂലൈ 27 ന് ഇറാൻ ഇന്റർനാഷണലിന്റെ മുതിർന്ന ലേഖകൻ താജുദെൻ സോറഷ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. തീവ്രവാദി സംഘം വ്യാഴാഴ്ച ഖാഷയെ പിടികൂടി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം തൊണ്ട മുറിക്കുകയായിരുന്നു. അതേസമയം, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞതയാണ് റിപ്പോർട്ട്.

Related Topics

Share this story