Times Kerala

ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറില്‍ നവജാത ശിശു ; യുഎസ് പോലീസ് കുഞ്ഞിന് പേരിട്ടു ‘ ബേബി ഇന്ത്യ’

 
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറില്‍ നവജാത ശിശു ; യുഎസ് പോലീസ് കുഞ്ഞിന് പേരിട്ടു ‘ ബേബി ഇന്ത്യ’

അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ജൂണ്‍ 6നാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി ശ്രമം നടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടു.

മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ ഒരാള്‍ കേട്ടു. ഇയാള്‍ ഫോണ്‍ വിളിച്ചതോടെ ത്തെിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. പൊക്കിള്‍ കൊടി മുറിച്ചുമാറ്റിയിരുന്നില്ല. കുട്ടിയുടെ പൊക്കി ഉടനെ മുറിച്ചുമാറ്റി തുണിയില്‍ പൊതിഞ്ഞു. പ്ലാസ്റ്റിക് കവര്‍ കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിപ്പോള്‍ സുരക്ഷിതമാണ്.

കുഞ്ഞിനെ ബേബി ഇന്ത്യ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. വീഡിയോ പുറത്തുവിട്ട് അമ്മയെ കുറിച്ച് വിവരം അറിയുന്നവര്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെ കുഞ്ഞിനെ ദത്തെടുക്കാന്‍ നിരവധി പേരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത് .

Related Topics

Share this story