Times Kerala

നിർബന്ധിച്ച് നഗ്‌നചിത്രങ്ങൾ അയപ്പിച്ചു, പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

 
നിർബന്ധിച്ച് നഗ്‌നചിത്രങ്ങൾ അയപ്പിച്ചു, പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍

പെരുമ്ബടപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കാരക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹാഷിം (22) നെയാണ് അറസ്റ്റ് ചെയ്തത്.പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രണയം  നടിച്ച് ഇയാൾ പെണ്‍കുട്ടിയെക്കൊണ്ടു നഗ്നഫോട്ടോകൾ നിർബന്ധിച്ച് അയപ്പിക്കുകയും പിന്നീടു പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പടപ്പ് എസ്ഐ ഇ.എ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഹാഷിമിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story