Times Kerala

ക്രുനാലുമായി സമ്പർക്കമുള്ളവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മാറ്റിവെച്ച ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 ഇന്ന് നടക്കും

 
ക്രുനാലുമായി സമ്പർക്കമുള്ളവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മാറ്റിവെച്ച ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 ഇന്ന് നടക്കും

ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 ഇന്നത്തേക്ക് മാറ്റി. ബിസിസിഐയാണ് വിവരം പുറത്ത് വിട്ടത്. താരങ്ങളെ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കി, ക്രുനാലുമായി അടുത്തിടപഴകിയ താരങ്ങൾക്കെല്ലാം തന്നെ കോവിഡ് ഫലം നെഗറ്റീവ് ആയതിനാലാണ് മത്സരം ഇന്ന് നടത്തുമെന്ന് ബിസിസിഐ അറിയിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂര്യകുമാർ യാദവ്, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളുൾപ്പെടെ എട്ട് താരങ്ങൾ ക്രുനാലുമായി അടുത്തിടപഴകിയവരാണ്. ചൊവ്വാഴ്ച തൊണ്ടവേദനയെ തുടർന്ന് ക്രുനാലിനെ ടെസ്റ്റ് ചെയ്തപ്പോഴാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരവുമായി അടുത്തിടപഴകിയ എട്ട് താരങ്ങളെയും ടീം മാനേജ്മെന്റ് ഐസൊലേഷനിൽ വിട്ടു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവായതോടെയാണ് മത്സരം ഇന്ന് നടത്താമെന്ന തീരുമാനമെടുത്തത്. എന്നാൽ ഇന്ന് ശ്രീലങ്കൻ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമേ അവരുടെ താരങ്ങളുടെ കാര്യത്തെ കുറിച്ച് പറയാനാകൂ എന്ന് ശ്രീലങ്കൻ മെഡിക്കൽ സംഘം അറിയിച്ചു. ഇന്ന് രണ്ടാം ടി 20 യും നാളെ മൂന്നാം ടി 20 യും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ച ക്രുനാൽ പാണ്ഡ്യയ്ക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല.ഐസൊലേഷനിൽ കഴിഞ്ഞ് കോവിഡ് ഫലം നെഗറ്റീവായതിന് ശേഷമേ ക്രുനാലിന് ഇന്ത്യയിലേക്ക് മടങ്ങാനാകു.

Related Topics

Share this story