Times Kerala

ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, ആർക്കും തങ്ങളെ കുറ്റപ്പെടുത്താനാവില്ല; വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

 
ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, ആർക്കും തങ്ങളെ കുറ്റപ്പെടുത്താനാവില്ല; വിവാഹ മോചിതയാകുന്നുവെന്ന് മിയ ഖലീഫ

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരധകരുള്ള പോണ്‍ താരമാണ് മിയ ഖലീഫ. പോൺ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങള്‍ക്കിടെ ഇന്ത്യയിൽ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് മിയയുടെ വിവാഹവും ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു.

ഇപ്പോഴിതാ തരാം വിവാഹമോചിതയാകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 2019ലാണ് ഇരുവരുടെയും വിവാഹിതരായത്.ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും മിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് കുറിച്ചു.

“ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള വ്യത്യാസങ്ങൾ അത് മുന്നോട്ട് പോകില്ല. ആർക്കും തങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും മിയ പറയുന്നു. 2020 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ ആഘോഷങ്ങൾ നടത്താൻ പ്ലാനിട്ടിരുന്നത്. എന്നാൽ കോവിഡ് മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. കോവിഡിന് ശേഷം അടുത്ത സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമായി കിടിലൻ ട്രീറ്റും ഇവർ പദ്ധതിയിട്ടിരുന്നു.

Related Topics

Share this story