Times Kerala

ടോക്കിയോ ഒളിംപിക്‌സ്; മലയാളി താരം സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സെമി കാണാതെ പുറത്ത്

 
ടോക്കിയോ ഒളിംപിക്‌സ്; മലയാളി താരം സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സെമി കാണാതെ പുറത്ത്

ടോക്കിയോ ഒളിംപിക്‌സ് നീന്തലിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സെമി കാണാതെ പുറത്ത്. ആദ്യ പതിനാറ് സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിൽ പ്രവേശനമുണ്ടായിരുന്നത്.

അഞ്ചു ഹീറ്റ്സിലുമായി 24ആം സ്ഥാനമാണ് സജന് ലഭിച്ചത്. 1:57:22 എന്ന സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സിൽ നാലാമനായി ഫിനിഷ് ചെയ്‌തെങ്കിലും ആദ്യ പതിനാറിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചില്ല. 1:56:38 എന്ന സമയത്തിൽ മത്സരം പൂർത്തിയാക്കി ദേശീയ റെക്കോർഡോടെ ഒളിമ്പിക് യോഗ്യത നേടിയ സജന് ഇതേ പ്രകടനം ടോക്കിയോയിൽ നടത്താനായില്ല. ഇന്ത്യയിൽ നിന്നും 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ എ കാറ്റഗറിയിൽ യോഗ്യത നേടുന്ന ആദ്യ താരമാണ് സാജൻ. കഴിഞ്ഞ ഒളിംപിക്സിൽ റിയോ ഡി ജനിറോയിൽ 27 ആം സ്ഥാനത്താണ് സജൻ മത്സരം ഫിനിഷ് ചെയ്തത്.

Related Topics

Share this story