Times Kerala

ബ്ലേഡ്​ മാഫിയയുടെ ഭീഷണി ഭയന്ന് പാലക്കാട് വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് 56 കാരൻ

 
ബ്ലേഡ്​ മാഫിയയുടെ ഭീഷണി ഭയന്ന് പാലക്കാട് വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് 56 കാരൻ

പാലക്കാട്: ​ബ്ലേഡ്​ മാഫിയയുടെ ഭീഷണി ഭയന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി (56) ആണ്​ മരിച്ചത്. ട്രാക്​ടർ ഡ്രൈവർ ആയിരുന്ന ഇദ്ദേഹത് തിങ്കളാഴ്​ച പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു ഇദ്ദേഹത്തിന്. കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. കഴിഞ്ഞ ദിവസവും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ബ്ലേഡ്​ മാഫിയയുടെ ഭീഷണി ഭയന്ന് കഴിഞ്ഞ ആഴ്ച മറ്റൊരു കർഷകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.

Related Topics

Share this story