Times Kerala

ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര; ‘ഷേർഷാ’ ട്രെയ്‌ലർ പുറത്ത്

 
ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര; ‘ഷേർഷാ’ ട്രെയ്‌ലർ പുറത്ത്

ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം ‘ഷേർഷാ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബത്രയുടെ വേഷത്തിൽ എത്തുന്നത്. വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ് 12ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. സന്ദീപ ശ്രീവാസ്‍തവ തിരക്കഥയെഴുതുന്ന ചിത്രത്തിൽ വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ വിശാൽ ആയുമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുക.

Related Topics

Share this story