Times Kerala

ടോക്കിയോ ഒളിംപിക്‌സ് ടെന്നീസിൽ വൻ അട്ടിമറി; ബാർട്ടിയെ തകർത്ത് ടോർമോ, ഇന്ത്യയുടെ സാനിയ- അങ്കിത സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

 
ടോക്കിയോ ഒളിംപിക്‌സ് ടെന്നീസിൽ വൻ അട്ടിമറി; ബാർട്ടിയെ തകർത്ത് ടോർമോ, ഇന്ത്യയുടെ സാനിയ- അങ്കിത സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

ടോക്കിയോ ഒളിംപിക്സ് ടെന്നീസിൽ വൻ അട്ടിമറി.വനിതാ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി ആദ്യ റൗണ്ടിൽ പുറത്ത്. സ്പെയിൻ യുവതാരം 48 ആം റാങ്കിലുള്ള സാറ സെറിബെസ് ടോർമോയാണ് ബാർട്ടിയെ അട്ടിമറിച്ചത്.

നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് ടോർമോയുടെ ജയം. സ്കോർ: 6-4, 6-3. വിംബിൾഡൺ കിരീടനേട്ടത്തിന് പിന്നാലെ ഒളിംപിക്‌സ് കിരീടം കൂടെ ലക്ഷ്യമിട്ടിറങ്ങിയ ബാർട്ടിയ്ക്ക് വൻ തിരിച്ചടിയായി ആദ്യ റൗണ്ടിലെ പരാജയം. അതെ സമയം വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാനിയ മിർസ- അങ്കിത റെയ്ന സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി. ടോക്കിയോ ഒളിംപിക്‌സ് ടെന്നീസിൽ വൻ അട്ടിമറി; ബാർട്ടിയെ തകർത്ത് ടോർമോ, ഇന്ത്യയുടെ സാനിയ- അങ്കിത സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്ഉക്രൈൻ സഖ്യം കിച്ച്നോക് ലിയൂഡ്‌മൈല- കിച്ച്നോക് നാദിയ സഹോദരിമാരാണ് ഇന്ത്യൻ സഖ്യത്തെ പരാജയപ്പെടുത്തിയത്.

ഒരു സെറ്റിന് പിന്നിൽ നിന്നതിനു ശേഷമായിരുന്നു കിച്ച്നോക് സഹോദരിമാരുടെ ശക്തമായ തിരിച്ചുവരവ്. സ്കോർ:0-6,7-6,10-8. ആദ്യ സെറ്റ് മികച്ച പ്രകടനത്തോടെ സ്വന്തമാക്കിയ സാനിയ- അങ്കിത സഖ്യം രണ്ടാം സെറ്റിൽ ജയത്തോടടുത്തതിന് ശേഷമായിരുന്നു മത്സരം പരാജയപ്പെട്ടത്.

Related Topics

Share this story