Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ജയം

 
ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ജയം

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ജയം. ആറ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ ന്യൂസിലൻഡിന്റെ ആദ്യ തോൽവി ആണ് ഇന്നലെ ഉണ്ടായത്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത അമ്പത് ഓവറിൽ ന്യൂസിലൻഡ് 237 റൺസ് എടുത്തു. മറുപടി ബാറ്റിങിനങ്ങിയ പാകിസ്ഥാൻ അവസാന ഓവറിൽ 5 പന്ത് ബാക്കി നിൽക്കെ ആറ് വിക്കറ്റിന്  ജയിക്കുകയായിരുന്നു. ബാബര്‍ അസം സെഞ്ചുറി നേടി.

തുടക്കം മുതൽ വിക്കറ്റുകൾ നഷ്ട്ടമായി ന്യൂസിലൻഡിനെ ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവർ നടത്തിയ പ്രകടനമാണ് ന്യൂസിലൻഡിനെ 200 കടത്തിയത്. ന്യൂസിലൻഡിനെ പാകിസ്ഥാൻ ബോളർമാർ എറിഞ്ഞ് ഇടുകയായിരുന്നു. പാകിസ്താന്റെ മികച്ച പ്രകടനമാണ് ഇന്നലെ കണ്ടത്. ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് നേടി.

127 പന്തില്‍ നിന്നാണ് ബാബർ അസം സെഞ്ചുറി നേടിയത്. 68 റൺസ് എടുത്ത ഹാരിസ് സൊഹൈല്‍ മികച്ച പിന്തുണ നൽകി.

Related Topics

Share this story