Times Kerala

ഐ.എന്‍.എല്‍ യോഗത്തിനിടെ വാക്കുതര്‍ക്കം; മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; പോലീസ് ലാത്തി വീശി

 
ഐ.എന്‍.എല്‍ യോഗത്തിനിടെ വാക്കുതര്‍ക്കം; മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; പോലീസ് ലാത്തി വീശി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തി വീശുന്ന അവസ്ഥയിലേക്ക് സംഘർഷം എത്തി. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതു മുതല്‍ ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. പി.എസ്.സി. അംഗത്വം വില്‍പനയ്ക്കു വെച്ചു എന്ന ആരോപണം കൂടി ഉയര്‍ന്നതോടെ പ്രശ്‌നം ഗുരുതരമാവുകയായിരുന്നു.

Related Topics

Share this story