Times Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കുമെന്ന്  അന്വേഷണ സംഘം

 
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ;ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കുമെന്ന്  അന്വേഷണ സംഘം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ  പ്രതികളുമായി  ബന്ധപ്പെട്ട് നടത്തിയ അന്വേഷണം എത്തിനിൽക്കുന്നത് ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്ക് . പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക.

 മുൻ മാനേജർ ബിജു കരീം, ബിജോയ്, ജിൽസ് എന്നിവർക്ക് ഇവരുടെ കുടുംബാംഗങ്ങൾക്കും ഈ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നാണ് പുതിയ വിവരം . ഇതേ തുടർന്നാണ് അന്വേഷണം .

അതേ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കുമെന്നും  അന്വേഷണ സംഘം  വ്യക്‌തമാക്കി . തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാവാൻ ഡയറക്ടർമാരോട് നിർദ്ദേശിച്ചു .

Related Topics

Share this story