Times Kerala

ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

 
ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

കോഴിക്കോട്: ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ രേഖാചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. തല നരച്ച് വെളുത്ത് മെലിഞ്ഞ വ്യക്തിയാണെന്നാണ് യുവതിയുടെ മൊഴി. പ്രതി കൊയിലാണ്ടി തിക്കോടി സ്വദേശിയാണെന്നും തൃശ്ശൂരിൽ ജോലിചെയ്യുന്ന ആളാണെന്നുമാണ് സംശയിക്കുന്നത്. ജൂലൈ 14-ന് രാത്രി ആലപ്പുഴ-കണ്ണൂർ തീവണ്ടി തൃശ്ശൂരിൽ എത്തിയപ്പോഴായിരുന്നു അക്രമം. തിരൂരിൽ എത്തിയപ്പോൾ ഇയാൾ തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു. വെള്ള ഷർട്ടും നീല പാന്റ്സുമായിരുന്നു വേഷം. യുവതി എറണാകുളത്തുന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു.

Related Topics

Share this story