Times Kerala

മലപ്പുറത്ത് രോഗവ്യാപനം രൂക്ഷം; ഇന്ന് സ്ഥിരീകരിച്ചത് 2816 പേർക്ക്; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

 
മലപ്പുറത്ത് രോഗവ്യാപനം രൂക്ഷം; ഇന്ന് സ്ഥിരീകരിച്ചത് 2816 പേർക്ക്; മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. മലപ്പുറം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ രോഗികൾ. 2816 പേർക്കാണ് ജില്ലയിൽ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story