Times Kerala

ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വർണം ചൈനയ്ക്ക്; 10 മീറ്റർ വനിതാ വിഭാഗം എയർ റൈഫിളിൽ ഒളിമ്പിക് റെക്കോർഡോടെ നേട്ടം സ്വന്തമാക്കി യാങ് ക്വിയാൻ

 
ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വർണം ചൈനയ്ക്ക്; 10 മീറ്റർ വനിതാ വിഭാഗം എയർ റൈഫിളിൽ ഒളിമ്പിക് റെക്കോർഡോടെ നേട്ടം സ്വന്തമാക്കി യാങ് ക്വിയാൻ

ടോക്കിയോ ഒളിംപിക്‌സ് 2020 ആദ്യ സ്വർണം സ്വന്തമാക്കി ചൈന. വനിത വിഭാഗം 10 മീറ്റർ എയർ റൈഫിളിന്റെ ഫൈനലിൽ യാങ് ക്വിയാനാണ് സ്വർണമെഡൽ നേടിയത്. പുത്തൻ ഒളിമ്പിക് റെക്കോർഡ് പ്രകടനത്തോടെയായിരുന്നു താരത്തിന്റെ സ്വർണനേട്ടം.

251.8 പോയിന്റുമായാണ് ചൈനീസ് താരം നേട്ടം സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ റഷ്യയുടെ ഗലാഷിന അനസ്താനിയ വെള്ളിയും സ്വിട്സർലാൻഡിന്റെ ക്രിസ്റ്റീൻ നീന വെങ്കലവും സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്ന എളവേണിൽ വാളരിവാൻ, അപൂർവി ചന്ദേല തുടങ്ങിയ താരങ്ങൾ ഫൈനൽ യോഗ്യത നേടാതെ നേരത്തെ പുറത്തായിരുന്നു. ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വർണം ചൈനയ്ക്ക്; 10 മീറ്റർ വനിതാ വിഭാഗം എയർ റൈഫിളിൽ ഒളിമ്പിക് റെക്കോർഡോടെ നേട്ടം സ്വന്തമാക്കി യാങ് ക്വിയാൻലോക ഒന്നാം നമ്പർ താരം എളവേണിൽ വാളരിവാൻ 626.5 പോയിന്റുമായി യോഗ്യത റൗണ്ടിൽ 16 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അപൂർവിയാകട്ടെ 621.9 പോയിന്റോടെ 36 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Related Topics

Share this story