Times Kerala

സംസ്ഥാനത്തു ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ

 
സംസ്ഥാനത്തു  ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കണിശമായ നിയന്ത്രണങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗൺ. ടിപിആർ കുറവുള്ള എ ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അനുമതി അൻപത് ശതമാനം ജീവനക്കാർക്കും സി മേഖലയിൽ 25 ശതമാനം ജീവനക്കാ‍ർക്കും മാത്രം. എന്നാൽ ഡി മേഖലയിൽ നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കും. അവിടെ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ. കൊവിഡ് പ്രതിരോധപ്രവ‍ർത്തനങ്ങൾക്ക് ഓഫീസിൽ വരാത്ത ജീവനക്കാരെ നിയോഗിക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആർ 13 ശതമാനം കടന്നതും,11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലായതും ആശങ്ക വർധിപ്പിക്കുകയാണ്. ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി 20.56 ശതമാനം  ടിപിആർ  മലപ്പുറത്താണ്.

വാക്സിനേഷനിൽ കേരളം പിന്നിലാണെന്നാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രം അവതരിപ്പിച്ച റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ദേശീയശരാശരി 91 ഉം സംസ്ഥാന ശരാശരി 74 ഉം ശതമാനം  ആണ്. എന്നാൽ വാക്സിന്‍റെ ഒന്നാം ഡോസിന്‍റെ കാര്യത്തിൽ ദേശീയ ശരാശരി 25.52 ആണെങ്കിൽ സംസ്ഥാനത്ത് 35.51 ആണെന്ന് പിണറായി വ്യക്തമാക്കി. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ദേശിയ ശരാശരി 6.83 ആണെങ്കിൽ കേരളത്തിൽ 15 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Topics

Share this story