Times Kerala

ഇന്ത്യന്‍ പര്‍വ്വതാരോഹക സംഘം നേപ്പാളില്‍ കുടുങ്ങി

 
ഇന്ത്യന്‍ പര്‍വ്വതാരോഹക സംഘം നേപ്പാളില്‍ കുടുങ്ങി

ഹില്‍സ: നേപ്പാളില്‍ ഇന്ത്യന്‍ പര്‍വ്വതാരോഹക സംഘം കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഹിമാലയം കയറാന്‍ പോയ മലയാളികളാണ് കുടുങ്ങിയിരിക്കുന്നത്. 48 പേരാണ് നേപ്പാളിലെ ഹില്‍ സയില്‍ കുടുങ്ങിയിരിക്കുന്നത്.കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.കുടുങ്ങിക്കിടക്കുന്നതായി പരാതി നല്‍കിയിട്ടും ഹിമാലയ യാത്ര ഒരുക്കിയ നേപ്പാള്‍ ഏജന്‍സി തങ്ങളുമായി സഹകരിക്കുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി.

Related Topics

Share this story