Times Kerala

കര്‍ക്കടകവാവ്: ബലിതര്‍പ്പണം അനുവദിക്കില്ല

 
കര്‍ക്കടകവാവ്: ബലിതര്‍പ്പണം അനുവദിക്കില്ല

തിരുവനന്തപുരം: ഇത്തവണത്തെ കര്‍ക്കടകവാവിന് ബലിതര്‍പ്പണം അനുവദിക്കുകയില്ല. കൊവിഡ് 19 വ്യാപനം കാരണം ഈ വര്‍ഷം കര്‍ക്കടക വാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഭക്തജനങ്ങള്‍ കൂട്ടമായി എത്തിയാല്‍ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ കഴിയില്ല.സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയത്.

Related Topics

Share this story