Times Kerala

ഇന്ന് ക്യാപ്റ്റൻ രാജു – ജന്മദിനം

 
ഇന്ന് ക്യാപ്റ്റൻ രാജു – ജന്മദിനം

ഒരു മലയാള ചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു. സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും.

സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂൺ 27-ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാർച്ച്’ എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.

2003-ൽ തൃശ്ശൂർ ജില്ലയിലെ കുതിരാനിൽ വച്ചുണ്ടായ വാഹനാപകടത്തിനുശേഷം രാജുവിനെ വിവിധ രോഗങ്ങൾ പിടികൂടുകയുണ്ടായി. 2018 ജൂൺ 25-ന് ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് പക്ഷാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദേഹത്തെ അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രോഗം ഗുരുതരമായതിനെ തുടർന്നു അദേഹം കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17-ന് നിര്യാതനായി

പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്. കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിച്ചിരുന്നത്.

Related Topics

Share this story