Times Kerala

വിദ്യാര്‍ഥിനികളോട് ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ; പരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്ത്

 
വിദ്യാര്‍ഥിനികളോട് ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ; പരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്ത്

കോഴിക്കോട്: വിദ്യാര്‍ഥിനികളോട് ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മനീഷ് താമരശ്ശേരിയേയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾക്കെതിരെ വിദ്യാര്‍ഥിനികൾ നേരത്തെ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന അശ്ലീല ഭാഷയിലായിരുന്നു അധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് മനീഷ്.

അതേസമയം, അധ്യാപകനെതിരെ പീഡന പരാതിയുമായി കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.നെല്ലിപ്പൊയിലിലെ സ്‌കൂളിൽ കായിക അധ്യാപകനായിരിക്കെ കായിക താരമായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തേയും പോലീസ് കേസുണ്ടായിരുന്നു. പിന്നീടാണ് ഇയാളെ താമരശ്ശേരി രൂപയുടെ ഉടമസ്‌ഥതയിലുള്ള കോടഞ്ചേരി സ്‌കൂളിൽ നിയമിച്ചത്.അധ്യാപകനെതിരെ ലഭിച്ച കൂടുതൽ പരാതികളുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കെതിരെയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Topics

Share this story