Times Kerala

ന്യൂനപക്ഷ സ്കോളർഷിപ്പ്;നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ രംഗത്ത്

 
ന്യൂനപക്ഷ സ്കോളർഷിപ്പ്;നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ രംഗത്ത്

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ രംഗത്ത് . പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന് വിവിധ മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷമാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത്  എത്തിരിക്കുന്നത്  . മുസ്ലീം വിഭാഗം എന്നും പിന്നോക്കമാവണമെന്ന ഗൂഡാലോചനയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് പി.എം.എ സലാം ചൂണ്ടിക്കാട്ടി .

സ്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്‌തമാക്കി . നൂറു ശതമാനം അർഹത പെട്ട സ്കോളർഷിപ്പ് മുസ്ലീം വിഭാഗത്തിന് നഷ്ട്ടപെട്ടത് നിർഭാഗ്യകരമാണെന്നാണ്  യോഗം വിലയിരുത്തിയത്.

Related Topics

Share this story