Times Kerala

ടോക്കിയോ ഒളിംപിക്‌സ്; പുരുഷ വിഭാഗം ഫുട്ബോളിൽ ജർമനിയെ തകർത്ത് ബ്രസീൽ, ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് അർജന്റീന

 
ടോക്കിയോ ഒളിംപിക്‌സ്; പുരുഷ വിഭാഗം ഫുട്ബോളിൽ ജർമനിയെ തകർത്ത് ബ്രസീൽ, ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് അർജന്റീന

ടോക്കിയോ ഒളിംപിക്സിൽ കരുത്തന്മാർ ഏറ്റുമുട്ടിയ ഫുട്ബോൾ പോരാട്ടത്തിൽ ജർമ്മനിയ്‌ക്കെതിരെ ബ്രസീലിനു തകർപ്പൻ ജയം. ഗ്രൂപ്പ് ഡി യിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജർമനിയ്‌ക്കെതിരെ ബ്രസീലിന്റെ ജയം.

ഹാട്രിക് ഗോളുകൾ നേടിയ റിച്ചാർലിസണിന്റെ പ്രകടനമാണ് ബ്രസീലിന് വിജയമൊരുക്കിയത്. മത്സരം തുടങ്ങി ആദ്യ 30 മിനിറ്റുകൾക്കുള്ളിൽ തന്നെ റിച്ചാർലിസൺ മൂന്നും ഗോളുകളും നേടി. 7, 22, 30 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. പൗളീഞ്ഞോയാണ് ബ്രസീലിനായി നാലാം ഗോൾ നേടിയത്. ജർമനിയ്ക്ക് വേണ്ടി നദീം അമീറി, റാഗ്‌നർ അഷേ എന്നിവരാണ് ആശ്വാസഗോളുകൾ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ കരുത്തന്മാരായ അർജന്റീനയ്ക്ക് പരാജയം. ഗ്രൂപ്പ് സി യിലെ പോരാട്ടത്തിൽ ഓസ്‌ട്രേലിയയോടാണ് അർജന്റീന പരാജയപ്പെട്ടത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കോപ്പ അമേരിക്ക കിരീടജേതാക്കളെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. മറ്റു മത്സരങ്ങളിൽ ഫ്രാൻസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മെക്സിക്കോ തകർത്തു. ജപ്പാൻ സൗത്ത് ആഫ്രിക്കയെയും(1-0), ന്യൂസിലാൻഡ് സൗത്ത് കൊറിയയെയും(1-0) പരാജയപ്പെടുത്തിയപ്പോൾ ഈജിപ്ത്- സ്പെയിൻ പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Related Topics

Share this story