Times Kerala

കോട്ടയം ജില്ലയില്‍ 763 പേര്‍ക്ക് കൂടി കോവിഡ്

 
കോട്ടയം ജില്ലയില്‍ 763 പേര്‍ക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 763 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

പുതിയതായി 6784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 335 പുരുഷന്‍മാരും 327 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

937 പേര്‍ രോഗമുക്തരായി. 6185 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 212527 പേര്‍ കോവിഡ് ബാധിതരായി. 204367 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29956 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story