Times Kerala

കുണ്ടറ പീഡനം; മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകും, നിയമോപദേശം ലഭിച്ചെന്നും യുവതി

 
കുണ്ടറ പീഡനം;  മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകും, നിയമോപദേശം ലഭിച്ചെന്നും യുവതി

കൊല്ലം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്ന് ഇരയായ യുവതി. ഇതിനായുള്ള നിയമോപദേശം ലഭിച്ചതായും യുവതി പറഞ്ഞു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെങ്കിലും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിൻമാറില്ല. പ്രതിക്കൊപ്പം നിന്ന് പോലീസ് അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് സംഘം വീട്ടിൽ എത്തിയിരുന്നെങ്കിലും വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. എന്നാൽ മൊഴിയെടുപ്പിനെ കുറിച്ച് പോലീസ് ഇതുവരെയും അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും യുവതി വ്യക്‌തമാക്കി.

Related Topics

Share this story