Times Kerala

അർധരാത്രി വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു; നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

 
അർധരാത്രി വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു; നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

പാലക്കാട്: വിവിധ ജില്ലകളിൽ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. വാല്‍ക്കുളമ്പ് സ്വദേശി ഡാനിയേലിനെയാണ് വടക്കഞ്ചേരി പൊലീസും സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഡാനിയേലിന്റെ കൂട്ടാളി അഭിജിത്തിനെ കഴിഞ്ഞദിവസം കൊല്ലങ്കോട് പൊലീസ് പിടികൂടിയിരുന്നു. തൃശ്ശൂരിലെ വാഹന മോഷണക്കേസില്‍ ഡാനി നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാസങ്ങളായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി ഒളിച്ച് കഴിഞ്ഞിരുന്ന ഡാനിയെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് നഗരത്തിലെ വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തിയെന്നാണ് വിവരം.

Related Topics

Share this story