Times Kerala

സിസിടിവിയിൽ കുടുങ്ങി; ക്ഷേത്ര ഭണ്ഡാരം കവർന്ന യുവാവ് അറസ്റ്റ്

 
സിസിടിവിയിൽ കുടുങ്ങി; ക്ഷേത്ര ഭണ്ഡാരം കവർന്ന യുവാവ് അറസ്റ്റ്

പാലക്കാട്: ചെർപ്പുളശ്ശേരി ആറംകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കയിലിയാട് സ്വദേശി മണികണ്ഠനെയാണ് ചെർപുളശ്ശേരി പൊലീസ് പിടികൂടിയത്. മറ്റൊരു കവർച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതി ഒരു മാസം മുൻപാണ് ജയിൽ മോചിതനായത്. മോഷണശ്രമത്തിനിടെ ആറം കുന്നത്ത് കാവിലെ ഭണ്ഡാര കവർച്ചയ്ക്ക് മുൻപ് സമീപത്തെ മൂന്ന് വീടുകളിൽ ഇയാൾ കവർച്ചക്ക്ഒ ശ്രമിച്ചിരുന്നു.ഇതിൽ വീട്ടിലെ സി.സി.ടിവിയിൽ മണികണ്ഠന്റെ ദൃശ്യം പതിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ, ഷൊർണൂർ പോലീസ് സ്റ്റേഷനുകളിലായി 20 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് ഇൻസ്പെക്ടർ എം.സുജിത് പറഞ്ഞു.

Related Topics

Share this story