Times Kerala

സൗദി – അബഹ ആ​ക്ര​മ​ണം: ക്രൂ​സ്​ മി​സൈ​ൽ ഇ​റാ​ൻ സേ​ന​യു​ടേ​തെന്ന്​ വ്യ​ക്ത​മാ​യതായി സ​ഖ്യ​സേ​ന

 
സൗദി – അബഹ ആ​ക്ര​മ​ണം: ക്രൂ​സ്​ മി​സൈ​ൽ ഇ​റാ​ൻ സേ​ന​യു​ടേ​തെന്ന്​ വ്യ​ക്ത​മാ​യതായി സ​ഖ്യ​സേ​ന

റി​യാ​ദ്​: ജൂൺ 12ന്​ സൗദിയിലെ ​അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആക്രമണം നടത്തിയ ക്രൂ​സ്​ മി​സൈ​ൽ ഇ​റാ​ൻ റ​വ​ലൂ​ഷ​ന​റി സേ​ന​യു​ടേ​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ൽ തു​ർ​കി അ​ൽ മാ​ലി​കി​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൗ​ദി​യെ ല​ക്ഷ്യം​വെ​ച്ചെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ഇ​റാ​നി​ല്‍നി​ന്ന്​​ എ​ത്തി​ച്ച​താ​ണ്​. റി​യാ​ദി​ല്‍ ന​ട​ത്തി​യ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഡ്രോ​ണ്‍ ത​ക​ര്‍ത്തി​ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​ഖ്യ​സേ​ന പ്ര​ദ​ര്‍ശി​പ്പി​ച്ചു.​ ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ​ ഇ​റാ​നി​ല്‍ നിന്നെ​ത്തു​ന്ന ഡ്രോ​ണാ​ണ് ഹൂ​തി​ക​ള്‍ ആക്രമങ്ങൾക്കായി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​.

ഉ​യ​ർ​ന്ന സാ​േ​ങ്ക​തി​ക നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണ് ഡ്രോ​ണു​ക​ൾ. അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ള്‍ ഹൂ​തി​ക​ള്‍ക്കെ​ത്താ​ന്‍ ഒ​രു വ​ഴി​യു​മി​ല്ല. ക​ള്ള​ക്ക​ട​ത്ത് വ​ഴി​യാ​ണ് ഇവ ശേഖരിക്കുന്നത് . സ​ഖ്യ​സേ​ന നേ​ര​േ​ത്ത ഹൂ​തി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കി​യ​താ​യി അദ്ദേഹം പ​റ​ഞ്ഞു. ആ​റു സം​ഭ​വ​ങ്ങ​ളി​ലാ​യി 26 ല​ക്ഷം റി​യാ​ലാ​ണ് പരുക്കേറ്റവർക്കായി വി​ത​ര​ണം ചെ​യ്ത​ത്.

Related Topics

Share this story