Times Kerala

അട്ടപ്പാടിയിൽ രണ്ടു യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി പോലീസിൽ കീഴടങ്ങി

 
അട്ടപ്പാടിയിൽ രണ്ടു യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി പോലീസിൽ കീഴടങ്ങി

പാലക്കാട്: അട്ടപ്പാടിയിൽ വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച് പ്രതി പോലീസിൽ കീഴടങ്ങി. കേസിലെ പ്രതിയായ ബാലാജി എന്നയാളാണ് ഇന്ന് രാവിലെ ഷോളയൂർ സിഐക്ക് മുന്നിൽ കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയിൽ ഇന്നലെ രാത്രി 9.30 യോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയായ ബാലാജി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

Related Topics

Share this story