Times Kerala

കൊല്ലത്ത് അഞ്ച് വയസുകാരനെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വയോധികന്‍ അറസ്റ്റില്‍

 
കൊല്ലത്ത് അഞ്ച് വയസുകാരനെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വയോധികന്‍ അറസ്റ്റില്‍

കൊല്ലം : അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. ചാത്തന്നൂര്‍ കാരംകോട് ഏറം തെക്ക് തെങ്ങുവിള വീട്ടില്‍ ജോണ്‍ വര്‍ഗീസിനെയാണ് ചാത്തന്നൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ എത്തിയ അഞ്ചു വയസ്സുകാരനെയാണ് വയോധികന്‍ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ കുട്ടി തിരികെ വീട്ടില്‍ എത്തിയതോടെ വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടി വിവരങ്ങള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ തന്നെ നെ​ടു​ങ്ങോ​ലം ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാ​ത്ത​ന്നൂ​ര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ​ര​വൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെയ്തു.

Related Topics

Share this story