Times Kerala

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം; രോഗബാധ സ്ഥിരീകരിച്ചത് 60 വിദ്യാര്‍ഥികള്‍ക്ക്

 
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് വ്യാപനം രൂക്ഷം; രോഗബാധ സ്ഥിരീകരിച്ചത് 60 വിദ്യാര്‍ഥികള്‍ക്ക്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇവരെ കൂടാതെ ശസ്ത്രക്രിയക്ക് വിധേയരായ പത്തു രോഗികള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചവരാണ്.

Related Topics

Share this story