Times Kerala

ഇരിട്ടി മാക്കൂട്ടം ബസ്‌ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

 
ഇരിട്ടി മാക്കൂട്ടം ബസ്‌ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ കർണാടക ആർടിസി വോൾവോ ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു.ഡ്രൈവറെ കൂടാതെ 15പേർക്ക്‌ അപകടത്തിൽ പരിക്കേറ്റു. കർണാടക ചാമരാജ് നഗർ സ്വദേശി സ്വാമി (42) ആണ്‌ മരിച്ചത്. മൃതദേഹം വീരാജ്‌പേട്ട താലൂക്കാശുപത്രി മോർച്ചറിയിൽ.തിങ്കളാഴ്‌ച പുലർച്ചെ നാലോടെ ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാൻ കോവിലിനടുത്ത കൊടും വളവിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിഞ്ഞത്‌. ബസിന്റെ മുൻഭാഗം തകർന്ന്‌ കുടുങ്ങിപ്പോയ ഡ്രൈവറെ ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. ബംഗളൂരു- കണ്ണുർ ബസാണ് അപകടത്തിൽ പെട്ടത്. ഇത്‌ വഴി പോയ മറ്റ് വാഹന യാത്രികരാണ് അപകടം പൊലീസിൽ അറിയിച്ചത്‌.

Related Topics

Share this story