Times Kerala

രാമായണ മാസത്തിന്റെ പ്രാധാന്യം.!

 
രാമായണ മാസത്തിന്റെ പ്രാധാന്യം.!

ഇന്നലെ വ്രത ശുദ്ധിയുടെ മറ്റൊരു രാമായണ മാസത്തിനു തുടക്കമായി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. കേരളക്കരയിൽ, വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായനക്കും ഇന്നലെ തുടക്കമായി. രാമായണം വായിക്കുകയും, മതപരമായി ആലപിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾ, പ്രത്യേകിച്ച് മഹാവിഷ്ണു ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും രാമായണ മന്ത്ര പാരായണം സംഘടിപ്പിക്കുകയും ചെയ്യുന്നു.കർക്കിടക മാസത്തിൽ മഹാമാരിയും കനത്ത മഴയുമുണ്ടാകും. പുരാതന കാലത്ത് ഇത് ഭക്ഷണത്തിനും മറ്റുമുള്ള ദൗർലഭ്യത്തെ സൂചിപ്പിക്കുന്ന മാസം കൂടിയായിരുന്നു.പലതരം രോഗങ്ങളും ഈ മാസം ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ആളുകൾ ആത്മീയപ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ദ്രോഹത്തിൽ നിന്നും രക്ഷിക്കാനായി എല്ലാവരും ദൈവത്തോടു പ്രാർഥിക്കാൻ സമയം ചെലവഴിക്കുന്നു. രാമായണ പാരായണത്തിനു പുറമെ പലരും നാല് ക്ഷേത്രങ്ങളിൽ (നാലമ്പലം) ദർശനം നടത്തുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തീർഥാടകർ തീർത്ഥാടനം തുടങ്ങി അവിടെ നിന്നും നാലു ക്ഷേത്രങ്ങളിലേക്ക് സഞ്ചരിക്കുന്നു. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട ഭരത ക്ഷേത്രം, മുഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മേൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് ഈ നാലമ്പലം. പേര് സൂചിപ്പിക്കുന്നത് പോലെ ശ്രീരാമനും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയുമാണ് ഈ ക്ഷേത്രങ്ങൾ. കർക്കിടക മാസത്തിലാണ് ജ്ഞാനിയായ വാൽമീകി രാമായണം എഴുതി മുഴുവനാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അമാവാസിയിലെ വാവ് ബലി അല്ലെങ്കിൽ ചന്ദ്രൻ അപ്രത്യക്ഷമായ ദിവസം മരിച്ച പൂർവ്വികർക്കായി ആളുകൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നു. വാവ് ബാലി എന്നറിയപ്പെടുന്ന അനുഷ്ഠാനങ്ങൾ നടത്താൻ നദിക്കരയും കടൽകരയും ആളുകൾ സന്ദർശിക്കുന്നു. ഈ വർഷം ആഗസ്ത് 14 നാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. കർക്കിടക കഞ്ഞി എന്നത് വളരെ സ്വാദുള്ളതും ഒരുപാട് ഔഷധ ഗുണങ്ങളുമുള്ള കഞ്ഞിയാണ്. ഇത് കർക്കിടക മാസത്തിൽ ഉപയോഗിക്കുന്നത് വളരെ പഴക്കമുള്ള പാരമ്പര്യമാണ്. കൂടാതെ ഇതുപയോഗിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും. കാലാവസ്ഥയിൽ നിന്നുള്ള രോഗബാധ തടയുന്നതിനും സഹായിക്കുന്നു.

Related Topics

Share this story