Times Kerala

ശ്രീലങ്കയ്ക്ക് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ കുശാൽ പെരേരയില്ല

 
ശ്രീലങ്കയ്ക്ക് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ കുശാൽ പെരേരയില്ല

ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-ട്വന്റികളും ഉൾപ്പെടുന്ന പരമ്പര ആരംഭിക്കാനിരിക്കെ ശ്രീലങ്കൻ ടീമിന് തിരിച്ചടി. ബാറ്റിംഗ് സൂപ്പർതാരം കുശാൽ പെരേര പരിക്കിനെത്തുടർന്ന് ഇന്ത്യയ്‌ക്കെതിരെ കളിക്കാനുണ്ടാവില്ല എന്നതാണ് ശ്രീലങ്കയ്‌ക്കേറ്റ തിരിച്ചടി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് വിവരം വ്യക്തമാക്കിയത്.

തോളിനു പരിക്കേറ്റതാണ് താരത്തിന് പരമ്പര നഷ്ടമാകാൻ കാരണം. പെരേരയെ കൂടാതെ ലങ്കൻ ഫാസ്റ്റ് ബൗളർ ബിനുര ഫെർണാണ്ടോയ്ക്കും പരമ്പര നഷ്ട്ടമാകും. കാലിനേറ്റ പരിക്കാണ് കാരണം. എന്നാൽ ഫെർണാണ്ടോയ്ക്ക് ഏകദിന പരമ്പര മാത്രമേ നഷ്ട്ടമാകുകയുള്ളു. നാളെ മുതലാണ് ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര ആരംഭിക്കുക. ഏകദിന മത്സരങ്ങൾ 18, 20, 23 തിയ്യതികളിലും, ടി- 20 മത്സരങ്ങൾ 25, 27, 29 തിയതികളിലുമായാണ് നടക്കുക. സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിന് പോയതിനാൽ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ ഒരുപിടി യുവതാരങ്ങളാണ് ശ്രീലങ്കയ്‌ക്കെതിരെ മത്സരിക്കുക.

Related Topics

Share this story