Times Kerala

9 റണ്‍സിന് വേണ്ടി രണ്ട് ഡസന്‍ ബോള്‍ നേരിട്ടയാളാണ് ധോണിയെ കുറ്റം പറയുന്നത് ; സച്ചിനെ വിമര്‍ശിച്ച് ധോണി ആരാധകര്‍

 
9 റണ്‍സിന് വേണ്ടി രണ്ട് ഡസന്‍ ബോള്‍ നേരിട്ടയാളാണ് ധോണിയെ കുറ്റം പറയുന്നത് ; സച്ചിനെ വിമര്‍ശിച്ച് ധോണി ആരാധകര്‍

ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിട്ട ലോകകപ്പ് മത്സരത്തില്‍ ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. മധ്യനിരയില്‍ മഹേന്ദ്രസിങ് ധോണിയും കേദാര്‍ ജാദവും നടത്തിയ പ്രകടനത്തെയാണ് സച്ചിന്‍ വിമര്‍ശിച്ചത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെയും അവരുടെ മെല്ലെപ്പോക്കിനെയും സച്ചിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

‘അഫ്ഗാനെതിരായ മത്സരത്തില്‍ സ്പിന്നര്‍ന്മാരെ നേടിടുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. കേദാര്‍ ജാദവും ധോണിയും ചേര്‍ന്ന കൂട്ടുകെട്ടും അത്ര നന്നായി തോന്നിയില്ല. വളരെ മന്ദഗതിയിലായിരുന്നു അവരുടെ ബാറ്റിങ്. സ്പിന്‍ ബോളിങ്ങിനെതിരെ 34 ഓവര്‍ ബാറ്റു ചെയ്ത നമുക്ക് കിട്ടിയത് 119 റണ്‍സാണ്’. സച്ചിന്‍ വ്യക്തമാക്കി. ഇതിനെതിരെ ധോണിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.സച്ചിനെയും ധോണിയേയും താരതമ്യം ചെയ്താണ് ആരാധകര്‍ രംഗത്തെത്തിയത്.

അന്ന് 91ല്‍ നിന്ന് 100 എത്താന്‍ 9 റണ്‍സ് വേണ്ടിയ സാഹചര്യത്തില്‍ രണ്ട് ഡസന്‍ ബോളുകളാണ് സച്ചിന്‍ നേരിട്ടതെന്നും. അദ്ദേഹമാണോ ധോനിയെ കുറ്റം പറയുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. 90കളില്‍ നിന്ന് 100 എത്താനായി സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ആരെങ്കിലും സഹായിക്കേണ്ട ആളാണ് ധോണിയെ കുറ്റം പറയുന്നതെന്നും അവര്‍ പറയുന്നു. മത്സരം മാത്രമല്ല ഇരുവരുടെയും ബയോപിക്കുകളെ പോലും ആരാധകര്‍ താരതമ്യം ചെയ്തു.സച്ചിന്റെ ബയോപിക് കാണാന്‍ ആള്‍ക്കാര്‍ ഇല്ലെന്നും എന്നാല്‍ ധോണിയുടെ ബയോപിക്കിന് ആളുകളുണ്ടായിരുന്നെന്നും ആരാധകര്‍ പറയുന്നു.

Related Topics

Share this story