Times Kerala

ഒളിംപിക്‌സ് ആവേശം പങ്കുവെച്ച് സാനിയ; വൈറലായി താരത്തിന്റെ ഡാൻസ് വീഡിയോ

 
ഒളിംപിക്‌സ് ആവേശം പങ്കുവെച്ച് സാനിയ; വൈറലായി താരത്തിന്റെ ഡാൻസ് വീഡിയോ

കോവിഡ് പ്രതിസന്ധിയിലും ലോകമെമ്പാടുമുള്ള കായികപ്രേമികൾ ഒളിംപിക്‌സ് ആവേശത്തിലാണ്. ഏറെ ആകാംഷയോടെ ഏവരും ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിംപിക്‌സിനായി കാത്തിരിക്കുകയാണ്. നിരവധി പ്രശസ്തരായ താരങ്ങളും അവരുടെ ഒളിംപിക്‌സ് ആവേശം സോഷ്യൽ മീഡിയകളിലൂടെ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടെന്നീസ് സൂപ്പർതാരം സാനിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

ആറു തവണ ഗ്രാൻസ്ലാം സ്വന്തമാക്കിയ സാനിയ തന്റെ ഒളിംപിക്‌സ് ആവേശം ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്. ഇന്ത്യയുടെ പുതിയ ഒളിംപിക്‌സ് കിറ്റ് അണിഞ്ഞുകൊണ്ട് താരം ഡാൻസ് ചെയ്യുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “എന്റെ പേരിലുള്ള ‘A’ എന്നത് എന്റെ ജീവിതത്തിലെ വളരെയധികം കാര്യങ്ങൾ സൂചിപ്പിക്കുന്നു.” എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. “Aggression(ആക്രമണം), Ambition(അഭിലാഷം), Achieve(കൈവരിക്കുക), Affection(സ്നേഹം) എന്നിവയാണ് ആ കാര്യങ്ങളെന്ന് താരം വീഡിയോയിലൂടെ കാണിക്കുകയും ചെയ്തു.

Related Topics

Share this story