Times Kerala

സംസ്ഥാനത്ത്‌ ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 23

 
സംസ്ഥാനത്ത്‌ ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 23

തിരുവനന്തപുരം:ജില്ലയിലെ കരിക്കകം സ്വദേശിയായ പെണ്‍കുട്ടിക്ക് (16 വയസ്സ്) സിക്ക വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് 4 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പൂന്തുറ സ്വദേശി (35), ശാസ്‌തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story