Times Kerala

17കാരന്റെ വായില്‍ 82 പല്ലുകള്‍, താഴത്തെ നിരയില്‍ മാത്രം 50 എണ്ണം; പല്ലുകളെടുക്കാന്‍ നടത്തിയ ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂർ; അറുതിയായത് അഞ്ച് വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന്

 
17കാരന്റെ വായില്‍ 82 പല്ലുകള്‍, താഴത്തെ നിരയില്‍ മാത്രം 50 എണ്ണം; പല്ലുകളെടുക്കാന്‍ നടത്തിയ ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂർ; അറുതിയായത് അഞ്ച് വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന്

പറ്റ്‌ന: വിശ്വസിക്കാൻ അല്പം പ്രയാസമുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 17കാരന്റെ വായില്‍ 82 പല്ലുകള്‍.!! എന്നതാണ് സംഭവം. മൂന്നു മണിക്കൂര്‍ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് ആവശ്യത്തിലധികമുള്ള പല്ലുകള്‍ ഡോക്ടർമാർ നീക്കം ചെയ്തത്. ഇതോടെ അഞ്ച് വര്‍ഷങ്ങളായി യുവാവ് അനുഭവിക്കുന്ന ദുരിതത്തിന് അറുതിയായി.
17കാരനായ നിതീഷ് കുമാറിനാണ് കോംപ്ലക്‌സ് ഒഡന്റോമ എന്ന അപൂര്‍വ രോഗം ബാധിച്ചത്. ബിഹാറിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് നിതീഷ് കുമാറിന്റെ രോഗം കണ്ടെത്തി ചികിത്സിച്ചത്.വര്‍ഷങ്ങളായി ശരിയായ ചികിത്സ ലഭിക്കാത്തതിനാല്‍ നിതീഷിന്റെ രോഗം ഗുരുതമായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖത്തിന്റെ ആകൃതി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഈ 17 കാരൻ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ വെച്ച് നടത്തിയ എക്‌സ്‌റേയിലാണ് നിതീഷിന്റെ വായില്‍ 82 പല്ലുകളുണ്ടെന്ന് മനസ്സിലായത്.പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാകുക. താഴത്തെ നിരയില്‍ മാത്രം നിതീഷിന് 50 പല്ലുകള്‍ ഉണ്ടായിരുന്നു. വായുടെ അടിഭാഗത്ത് വളര്‍ന്ന പല്ലുകള്‍ യുവാവിന്റെ മുഖത്തിന്റെ ആകൃതിയും നഷ്ടപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മോണകള്‍ ചലിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് നിതീഷ് പറഞ്ഞു.

Related Topics

Share this story