Times Kerala

ലോകകപ്പ്: പാകിസ്ഥാന് ഇന്ന് ജീവന്‍മരണ പോരാട്ടം, സെമി കാണണമെങ്കിൽ കീവീസിനെ തകർത്തെ പറ്റൂ

 
ലോകകപ്പ്: പാകിസ്ഥാന് ഇന്ന് ജീവന്‍മരണ പോരാട്ടം, സെമി കാണണമെങ്കിൽ കീവീസിനെ തകർത്തെ പറ്റൂ

ബര്‍മിങ്ഹാം: ലോകകപ്പില്‍ ഇന്ന് പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇന്നത്തോ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ന്യൂസിലന്‍ഡിനെ സംബന്ധിച്ച് കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനത്താണ്. സെമിഫൈനല്‍ ഏഅകദേശം ഉറപ്പിച്ചിരിക്കുന്ന ന്യൂസിലന്‍ഡിന് സമ്മർദ്ദങ്ങൾ ഇല്ലാതെയാകും കളിക്കാൻ ഇറങ്ങുന്നത്.

ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പാകിസ്ഥാന് സെമിഫൈനല്‍ കാണാതെ പുറത്തായാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അവര്‍ നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. ആറ് കളികളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വികളുമായി ഏഴാ സ്ഥാനത്താണ് പാകിസ്ഥാന്‍. നിലവിലെ ന്യൂസിലന്‍ഡ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കിവികളെ എങ്ങനെ പാകിസ്ഥാന്‍ മെരുക്കുമെന്ന് കാത്തിരുന്നു കാണേണ്ട ഒന്നു തന്നെയാണ്.

Related Topics

Share this story