Times Kerala

ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് പിന്നാലെ വിംബിൾഡണിലും കിരീടം സ്വന്തമാക്കി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനും ഫെഡറർക്കുമൊപ്പം

 
ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് പിന്നാലെ വിംബിൾഡണിലും കിരീടം സ്വന്തമാക്കി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനും ഫെഡറർക്കുമൊപ്പം

വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്.

ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് വിംബിൾഡണിലും ജോക്കോവിച്ച് മുത്തമിട്ടത്. ഇറ്റാലിയൻ താരം മറ്റെയോ ബെരെറ്റിനിയെയാണ് ജോക്കോവിച്ച് ഫൈനലിൽ പരാജയപ്പെടുത്തിയത്. ഈ കിരീടനേട്ടത്തോടെ തന്റെ 20 ആം ഗ്രാൻഡ് സ്ലാം കിരീടമാണ് ജോക്കോവിച്ചിന് സ്വന്തമായത്.ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് പിന്നാലെ വിംബിൾഡണിലും കിരീടം സ്വന്തമാക്കി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനും ഫെഡറർക്കുമൊപ്പം ഗ്രാൻഡ് സ്ലാം നേട്ടത്തിൽ ഇതിഹാസ താരങ്ങളായ റാഫേൽ നദാലിനും റോജർ ഫെഡറർക്കും ഒപ്പമെത്തുവാനും ജോക്കോവിച്ചിനായി. ആദ്യ സെറ്റിൽ പിന്നിൽ നിന്നതിനു ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്.ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് പിന്നാലെ വിംബിൾഡണിലും കിരീടം സ്വന്തമാക്കി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനും ഫെഡറർക്കുമൊപ്പം ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് ബെരെറ്റിനിയെ തകർത്തത്. സ്കോർ: 6-7, 6-4, 6-4, 6-3. വിംബിൾഡണിലെ താരത്തിന്റെ ആറാം കിരീടമാണിത്. നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും ഫ്രഞ്ച് ഓപ്പൺ കിരീടവും ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. ഇനി യുഎസ് ഓപ്പൺ കിരീടമാണ് താരം ലക്ഷ്യമിടുന്നത്.

വനിതാ വിഭാഗം സിംഗിൾസിൽ ശനിയാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടി കിരീടം സ്വന്തമാക്കി.ഫ്രഞ്ച് ഓപ്പൺ നേട്ടത്തിന് പിന്നാലെ വിംബിൾഡണിലും കിരീടം സ്വന്തമാക്കി ജോക്കോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനും ഫെഡറർക്കുമൊപ്പം ചെക്ക് താരം കരോലിന പ്ലിസ്ക്കോവയെ ഫൈനലിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാർട്ടി തന്റെ ആദ്യ വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3, 6-7, 6-3.

41 വർഷത്തിന് ശേഷമാണ് ഒരു ഓസ്‌ട്രേലിയൻ വനിതാ താരം വിംബിൾഡൺ കിരീടം സ്വന്തമാക്കുന്നത്.

Related Topics

Share this story