Times Kerala

ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

 
ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം

ഫുട്ബോൾ ലോകം കാത്തിരുന്ന കോപ്പ അമേരിക്കയിലെ ബ്രസീൽ – അർജന്റീന സ്വപ്‌നഫൈനലിൽ കാനറികളുടെ വെല്ലുവിളികൾ മറികടന്ന് കിരീടമുയർത്തി മെസ്സിയും സംഘവും.

നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ 22 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ സ്വന്തമാക്കിയ ഏക ഗോളിലൂടെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടംഅർജന്റീന ജേഴ്സിയിൽ ഒരു അന്താരാഷ്ട്ര കിരീടനേട്ടമെന്ന സൂപ്പർതാരം ലയണൽ മെസ്സിയുടെ കാത്തിരിപ്പിനും ഇതോടെ അവസാനമായി. 1993 നുശേഷമുള്ള 28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലുള്ള അർജന്റീനയുടെ കിരീടനേട്ടമാണിത്, അതും ചിരവൈരികളായ ബ്രസീലിനെ അവരുടെ സ്വന്തം മണ്ണിൽ പരാജയപ്പെടുത്തിക്കൊണ്ട്.ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം അർജന്റീനയുടെ 15 ആം കോപ്പ അമേരിക്ക കിരീട നേട്ടമാണിത്. ഇതിനു മുൻപ് 2004 ലും 2017 ലും അർജന്റീനയെ ഫൈനലിൽ പരാജയപ്പെടുത്തി കോപ്പ കിരീടമുയർത്തിയ ബ്രസീലിനു ഇത്തവണ ജയം സ്വന്തമാക്കാനായില്ല. ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടംറോഡ്രിഗോ ഡി പോളിന്റെ പാസിൽ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സണെ കബളിപ്പിച്ചുകൊണ്ടാണ് ഡി മരിയ വിജയഗോൾ സ്വന്തമാക്കിയത്. ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടംരണ്ടാം പകുതിയുടെ 52 ആം മിനുട്ടിൽ ബ്രസീൽ താരം റിച്ചാർലിസൺ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വീണ്ടും റീചാർലിസൺ മികച്ച ഒരു ഷോട്ട് അടിച്ചെങ്കിലും അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞു. സൂപ്പർതാരം മെസ്സിക്ക് ഒരു ഓപ്പൺ അവസരം ലഭിച്ചുവെങ്കിലും അത് ബ്രസീൽ കീപ്പർ തടഞ്ഞു. ഡി മരിയയുടെ ഗോളിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടംഇരു ടീമുകളുടെ ഭാഗത്തു നിന്നും മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടന്നുവെങ്കിലും അതൊന്നും ഗോളിൽ അവസാനിച്ചില്ല. സമനിലയ്ക്കായി ബ്രസീൽ കിണഞ്ഞു പരിശ്രെമിച്ചെങ്കിലും മാരക്കാനയിൽ ഗോൾ പിറന്നില്ല. അർജന്റീനയ്ക്ക് ചരിത്രനേട്ടവും സ്വന്തമായി. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടനേട്ടമെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്തുവാനും അർജന്റീനയ്ക്കായി.

Related Topics

Share this story